ഡൽഹി: ആകാശ എയറിനെതിരെ ഡിജിസിഎ നടപടി. പൈലറ്റുമാരുടെ പരിശീലനത്തിൽ വീഴ്ച വരുത്തിയതിൻ്റെ പേരിൽ ആണ് നടപടി. ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറെയും ട്രെയിനിങ് ഡയറക്ടറെയും ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഡിജിസിഎ ഉത്തരവിട്ടു എന്നാണ് ലഭിക്കുന്ന വിവരം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുംബൈയിലെ ആകാശ എയറിൽ നടത്തിയ റെഗുലേറ്ററി ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്. യോഗ്യത നേടിയിട്ടില്ലാത്ത സിമുലേറ്ററുകളിലാണ് ആകാശ എയർ പരിശീലനം നടത്തുന്നതായാണ് കണ്ടെത്തിയത്.
ഇതിന് പിന്നാലെ ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറും പരിശീലന ഡയറക്ടറും "സിവിൽ ഏവിയേഷൻ നിർദേശങ്ങൾ (സിഎആർ) പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണം കാണിച്ചാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്