ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്ബത്തികവർഷവും രാഷ്ട്രീയപാർട്ടികളില്‍ ഏറ്റവും കൂടുതല്‍ സംഭാവന കൈപ്പറ്റിയത് ബി.ജെ.പി.
വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, വ്യക്തികള്‍ മുതലായവയില്‍ നിന്ന് 2023-24 സാമ്ബത്തികവർഷം ബി.ജെ.പി സംഭാവനയായി കൈപ്പറ്റിയത് 2244 കോടി രൂപയാണ്.
2022-23ല്‍ കൈപ്പറ്റിയതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണിത്.കോണ്‍ഗ്രസ് 2023-24ല്‍ ലഭിച്ചത് 288.9 കോടി രൂപയാണ്. 2022-23ല്‍ 79.9 കോടിയായിരുന്നു.
സി.പി.എമ്മിന്റേത് അത് യഥാക്രമം 7.6 കോടിയും 6.1 കോടിയുമാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം. ബി.ജെ.പി.ക്ക് ലഭിച്ച തുകയില്‍ 723.6 കോടി പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് എന്ന തിരഞ്ഞെടുപ്പ് ട്രസ്റ്റില്‍ നിന്നുള്ളതാണ്.
മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസലർ മിത്തല്‍ ഗ്രൂപ്പ്, ഭാരതി എയർടെല്‍ എന്നീ കമ്ബനികളാണ് പ്രുഡന്റ് ട്രസ്റ്റിലേക്ക് തുകകള്‍ കൈമാറിയവരില്‍ പ്രധാനികള്‍.
ഭാരത് രാഷ്ട്രസമിതി 495.5 കോടി, ഡി.എം.കെ. 60 കോടി, വൈ.എസ്.ആർ. കോണ്‍ഗ്രസ് 121.5 കോടിയും ഝാർഖണ്ഡ് മുക്തിമോർച്ച 11.5 കോടി എന്നിങ്ങനെ ഇലക്ടറല്‍ ബോണ്ട് വഴി കൈപ്പറ്റി. സംഭാവന കുറഞ്ഞത് ആം ആദ്മി പാർട്ടിക്കാണ്. കൈപ്പറ്റിയ സ്ഥാനത്ത് ഇത്തവണ 11.1 കോടി മാത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്