ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ കേസന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. അതിജീവിതയുടെ പേരുവിവരങ്ങള്‍ എഫ്‌ഐആറില്‍ നിന്ന് ചോര്‍ന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹാട്കര്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എഫ്‌ഐആറിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. അതിക്രൂരമായ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങളും ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പരന്നു. അതിജീവിതയുടെ പേരുവിവരങ്ങള്‍ പരസ്യമായി വെളിപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് സൗജന്യ വൈദ്യസഹായവും സംരക്ഷണവും ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാനും പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുന്നതിനും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 71 കൂടി ഉള്‍പ്പെടുത്തണമെന്നും വിജയ രഹാട്കര്‍ ഡിജിപിയെ അറിയിച്ചു. കേസിലെ പ്രതികള്‍ സ്ഥിരം കുറ്റവാളികളാണ്. എന്നാല്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടിയെടുക്കുന്നതില്‍ തമിഴ്നാട് പൊലീസിന് വീഴ്ച സംഭവിച്ചു. അതുകൊണ്ടാണ് വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ പ്രതികള്‍ക്ക് പ്രേരണ ലഭിച്ചതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
ഡിസംബര്‍ 23ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം ആണ്‍സുഹൃത്തിനൊപ്പം മടങ്ങിവരികയായിരുന്ന വിദ്യാര്‍ത്ഥിനി കാമ്പസിനുള്ളില്‍ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ അക്രമികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.
സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം കാമ്പസില്‍ നടന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്