സംഘടനാതലത്തില്‍ വൻ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്

DECEMBER 26, 2024, 8:44 PM

ബെലഗാവി: സംഘടനാതലത്തില്‍ വൻ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബൂത്തുതലംമുതല്‍ പാർട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടനയ്ക്കാണ്  തീരുമാനമെന്ന്  പാർട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

''2025 പുനഃസംഘടനാവർഷമായി ആചരിക്കും. സംഘടനയുടെ എല്ലാതലത്തിലും നേതൃമാറ്റമുണ്ടാവും'' -കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുള്ള പത്രസമ്മേളനത്തില്‍ വേണുഗോപാല്‍ പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഡല്‍ഹി, ബിഹാർ, കേരളം, ബംഗാള്‍, തമിഴ്നാട്, ത്രിപുര സംസ്ഥാനങ്ങളില്‍ മുൻഗണനാക്രമത്തില്‍ പുനഃസംഘടനയുണ്ടാവണമെന്നും പ്രവർത്തകസമിതി യോഗം നിഷ്കർഷിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ബെലഗാവിയില്‍ നടത്താനിരുന്ന പൊതുസമ്മേളനവും റാലിയും മാറ്റിവെച്ചതായി സംഘാടകസമിതി ചെയർമാനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam