ദീർഘവീക്ഷണം, കൃത്യമായ ഇടപെടലുകളും നിലപാടുകളും, ഇന്ത്യൻ ജനതയെ ഹൃദയത്തോടുചേർത്തു നിർത്തുന്ന നന്മ.ഡോ. മൻമോഹൻ സിംഗ് ഇന്ത്യൻ ജനതയ്ക്ക് ഇതൊക്കെ ആയിരുന്നു. മിതഭാഷിയായി തുടരുമ്പോഴും ആ ശബ്ദം ഉയർന്നത് ഭാരതത്തിനുവേണ്ടി മാത്രം. മികച്ച ഭരണാധികാരിയായിരുന്ന മൻമോഹൻ സിംഗ് പകരം വയ്ക്കാനില്ലാത്ത ഭരണതന്ത്രജ്ഞനാണ്.
10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിംഗ് നിലപാടുകളുടെ അടിയുറച്ച ശബ്ദമായിരുന്നു. ഇന്നിനൊപ്പം സഞ്ചരിക്കുമ്പോഴും നാളകളെ കൃത്യമായി വിലയിരുത്തി. വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിനും സമ്പദ്ഘടനയുടെ നവീകരണത്തിനും പ്രത്യേക ശ്രദ്ധ നൽകി. ധനമന്ത്രി ആയിരുന്ന കാലയളവിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളായിരുന്നു ഇവിടേയും ഊർജ്ജം.
ആരോപണങ്ങളിൽ അടിപതറാത്ത, വലിയ ശബ്ദത്തിൽ വീരചരിതങ്ങൾ പാടി നടക്കുന്ന വ്യക്തിത്വമായിരുന്നില്ല മൻമോഹൻ സിംഗിന്റെത്. തന്റെ ഉള്ളിലെ ആ അച്ചടക്കം ഭരണകാര്യത്തിലും കൊണ്ടുവരാൻ പ്രത്യേക ശ്രദ്ധ നൽകി. സുതാര്യതയും സത്യസന്ധതയും അതുകൊണ്ടു തന്നെ ഉയർത്തി പിടിച്ചു. തന്റെ ഭരണകാലയളവിലെ എല്ലാ പരിഷ്‌ക്കാരങ്ങളും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയുംക്ഷേമത്തിൽ ഊന്നി ആയിരിക്കണമെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.
മൻമോഹൻസിംഗിന്റെ കാലത്തെ ഭരണ പരിഷ്‌കാരങ്ങളെല്ലാം സാധാരണക്കാരെ ഉയർത്തിപ്പിടിക്കാനും പാവങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും കാരണമായി. അദ്ദേഹത്തിന്റെ കാലയളവിൽ അവതരിപ്പിച്ച ബഡ്ജറ്റുകളിലെല്ലാം അദ്ദേഹംനേരിട്ട് ഇടപെടുകയും അത് രാജ്യത്തിന്റെ വികസനത്തിന് തുടക്കം കുറിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി.
സാമ്പത്തീക മാന്ദ്യത്തിന്റെ കാലത്ത് പല രാജ്യങ്ങളും പ്രതിസന്ധിയിലാകുമ്പോൾ ഇന്ത്യയെ മുറുക്കെ പിടിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു.
കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിനും അദ്ദേഹം പ്രത്യക ശ്രദ്ധനൽകി. തന്റെമേൽവിലാസമാണ് തന്റെ പ്രസ്ഥാനത്തിലും ഉണ്ടാകുന്നതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
കോൺഗ്രസിന്റെ ആശയങ്ങളെ അദ്ദേഹം മുറുക്കെ പിടിച്ചു. ഇതായിരുന്നു പ്രവർത്തകരുടെ വലിയ ആവേശവും. പ്രിയപ്പെട്ട എല്ലാ ജനങ്ങളേയും നെഞ്ചോട്‌ചേർത്തു നിർത്തിയ പ്രിയമൻമോഹൻ സിംഗിന് ആദരാജ്ഞലികൾ.
ജെയിംസ് കൂടൽ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്