ജനുവരി 20 ന് അധികാരമേറ്റാൽ അമേരിക്കക്കാരെ അക്രമാസക്തരായ ബലാത്സംഗക്കാർ, കൊലപാതകികൾ, അതിക്രൂര അക്രമികൾ എന്നിവരിൽ നിന്ന് സംരക്ഷിക്കുന്നതിനായി വധശിക്ഷ ശക്തമായി പിന്തുടരാൻ തൻ്റെ നീതിന്യായ വകുപ്പിന് നിർദ്ദേശം നൽകുമെന്ന് വ്യക്തമാക്കി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 ഫെഡറൽ തടവുകാരിൽ 37 പേരുടെ ശിക്ഷ ഇളവ് ചെയ്തുവെന്നും അവരെ പരോളില്ലാതെ ജീവപര്യന്തം തടവിലാക്കിയെന്നും പ്രസിഡൻ്റ് ജോ ബൈഡൻ തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് മറുപടിയായാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പുതിയ പ്രസ്താവന നടത്തിയത്.
"ഞാൻ അധികാരമേറ്റയുടൻ, അമേരിക്കൻ കുടുംബങ്ങളെയും കുട്ടികളെയും അക്രമാസക്തരായ ബലാത്സംഗം ചെയ്യുന്നവരിൽ നിന്നും കൊലപാതകികളിൽ നിന്നും സംരക്ഷിക്കുന്നതിനായി വധശിക്ഷ കർശനമായി നടപ്പിലാക്കാൻ നീതിന്യായ വകുപ്പിനോട് നിർദ്ദേശിക്കും," എന്നാണ് ട്രംപ് പറഞ്ഞത്.
ഏകദേശം 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2017 മുതൽ 2021 വരെയുള്ള തൻ്റെ ആദ്യ ഭരണകാലത്ത് ട്രംപ് ഫെഡറൽ വധശിക്ഷ പുനരാരംഭിച്ചു. എന്നാൽ വധശിക്ഷയെ എതിർത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച ബൈഡൻ, 2021 ജനുവരിയിൽ അധികാരമേറ്റപ്പോൾ ഫെഡറൽ വധശിക്ഷകൾ നിർത്തിവച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്