'മൻമോഹൻ സിങ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് എഫ്ബി പോസ്റ്റ്'; റോബർട്ട് വദ്രയ്ക്കെതിരെ ബിജെപി രം​ഗത്ത്

DECEMBER 26, 2024, 7:14 PM

ദില്ലി: പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര,  മൻമോഹൻ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് മരിച്ചെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന് ബിജെപി. 

 ആശുപത്രി പ്രസ്താവന പ്രകാരം മരണം സംഭവിച്ചത് 9.51നാണ്. ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകൾ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇത്.


vachakam
vachakam
vachakam


മൻമോഹൻ സിങ്, ഗാന്ധി കുടുംബത്തിൽ നിന്ന് കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ട് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ വിമര്‍ശനം ഉന്നയിച്ചു. 

vachakam
vachakam
vachakam

 ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങ് വിടപറഞ്ഞത്. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.

ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam