ടോക്കിയോ: സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനും ആഗോള വിപുലീകരണത്തിന് പിന്നിലെ ചാലകശക്തിയുമായിരുന്ന ഒസാമു സുസുക്കി അന്തരിച്ചു. ഡിസംബര്‍ 25 ന് ലിംഫോമ ബാധിച്ച് 94 കാരനായ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി കമ്പനി അറിയിച്ചു.
ജപ്പാനിലെ ഗെറോയില്‍ 1930 ജനുവരി 30 ന് ജനിച്ച ഒസാമു മാറ്റ്‌സുഡ, സുസുക്കി കുടുംബത്തിലേക്ക് വിവാഹിതനായി എത്തിയതാണ്. ശേഷം 1958 ല്‍ അദ്ദേഹം ബിസിനസിന്റെ ഭാഗമായി.
സുസുക്കിയുടെ നേതൃനിരയില്‍ അദ്ദേഹം പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ചു. രണ്ട് തവണ കമ്പനി പ്രസിഡന്റായി. ആഗോള വാഹന നിര്‍മ്മാതാവിന്റെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച തലവനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം, സുസുക്കി മോട്ടോര്‍സ്, ജനറല്‍ മോട്ടോഴ്സുമായും ഫോക്സ്വാഗണുമായും തന്ത്രപരമായ സഖ്യങ്ങള്‍ രൂപീകരിച്ചു. വടക്കേ അമേരിക്കയിലും യൂറോപ്പിലും ഉടനീളം ബിസിനസ് വികസിപ്പിക്കുന്നതിന് പങ്കാളിത്തം പ്രയോജനപ്പെട്ടു.
എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഏറ്റവും ധീരമായ നീക്കം 1980-കളില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനെടുത്തതായിരുന്നു. 1982-ല്‍, സുസുക്കി ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു സംയുക്ത സംരംഭം ഉണ്ടാക്കി. ഇത് മാരുതി ഉദ്യോഗ് സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി മാരുതി 800 അവതരിപ്പിച്ചു. അത് വന്‍ ഹിറ്റായി മാറുകയും ഇന്ത്യന്‍ വിപണിയില്‍ സുസുക്കിയുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.
ഇന്ന്, മാരുതി സുസുക്കി ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായി തുടരുന്നു, ഇത് കമ്പനിയുടെ ആഗോള വില്‍പ്പനയില്‍ ഗണ്യമായ സംഭാവന നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്