അഞ്ച് വർഷത്തെ നിരോധനത്തിന് ശേഷം ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ കമ്പനിയായ റിലയൻസ് റീട്ടെയിലുമായി കൈകോർത്താണ് ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തിയത്.
അതേസമയം ഇത്തവണ ഇന്ത്യൻ വിപണിയിലേക്കുള്ള ഷീഇന്നിൻ്റെ തിരിച്ചുവരവ് കർശനമായ നിബന്ധനകളോടെയാണ്. വ്യാപാര വിവരങ്ങൾ ഉൾപ്പടെയുള്ള എല്ലാ ഡാറ്റയും രാജ്യത്തിനകത്ത് തന്നെ സംരക്ഷിക്കപ്പെടുമെന്ന് ഡിസംബറിൽ ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.
ഇന്ത്യയിൽ നിർമ്മിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ ഉൽപ്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ വിൽക്കാമെന്നുള്ള കരാർ ഇരു കമ്പനികളുമായി ഉണ്ടെന്നാണ് സൂചന. സുരക്ഷാ ആശങ്കകൾ കാരണം മറ്റ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഇത് ഇന്ത്യയിൽ നിരോധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്