ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം. പൂർണ ദേശീയ ബഹുമതികളോടെ നാളെ രാവിലെ 11നായിരിക്കും സംസ്കാരം നടക്കുക.
മൻമോഹൻ സിങിൻറെ മൃതദേഹം നാളെ രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്ത് എത്തിക്കും. തുടർന്ന് ഇവിടെ പൊതുദർശനം നടക്കും.
ഇതിനുശേഷം 9.30ഓടെ സംസ്കാര സ്ഥലത്തേക്ക് വിലാപ യാത്രയായി കൊണ്ടുപോകും. തുടർന്നായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
സൈന്യമെത്തി മുൻ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. മൻമോഹൻസിങിൻറെ മകൾ അമേരിക്കയിൽ നിന്നും രാത്രിയോടെ എത്തും.
രാജ്ഘട്ടിന് സമീപം മുൻ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങൾക്ക് സമീപം സംസ്കാരിക്കാനാണ് ആലോചന. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 9. 51 ഓടെയാണ് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ മൻമോഹൻ സിങ് അന്തരിച്ചത്.
ഇന്നലെ കർണാടകയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ അവശതകൾക്കിടെയിലും ഓൺലൈനായി പങ്കെടുക്കാൻ അദ്ദേഹം താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, ക്ഷീണം കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്