കോട്ടയം: ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ആശുപത്രി കവാടത്തില്‍ വച്ച് ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതില്‍ വീട്ടില്‍ തങ്കപ്പൻ (79) ആണ് മരിച്ചത്.
മരുന്നുവാങ്ങിയ ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സംഭവത്തില്‍ ഗാന്ധിനഗർ പോലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: രത്നമ്മ. മക്കള്‍: ബിന്ദു, സിന്ധു, വിനോദ്, വിനീഷ്. മരുമക്കള്‍: രാജു, പുഷ്പനാഥ്, ശോഭ, സിന്ധു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്