കണ്ണൂര്‍: ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിൽ ജിജോ തില്ലങ്കേരി അറസ്റ്റില്‍. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയാ ണ് ജിജോ തില്ലങ്കേരി.
യുവതിയുടെ പരാതിയിൽ ജിജോക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മുഴക്കുന്ന് പൊലീസാണ് ജിജോയെ അറസ്റ്റ് ചെയ്തത്.
വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.
ഭയം കൊണ്ടാണ് പരാതി നല്കാന് വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്