ആലപ്പുഴ: വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ നിന്നാണ് ഇയാൾ ചാടിയത്.
ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ (56) ആണ് ഇന്നലെ രാത്രി കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടിൽ നിന്ന് കായലിലേക്ക് ചാടിയത്.
കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർഭാഗത്ത് എത്തിയപ്പോഴാണ് ചാടിയത്. സ്ഥലത്ത് സ്കൂബാ ടീം തെരച്ചിൽ നടത്തിയിരുന്നു. സ്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്