തിരുവനന്തപുരം: ബിഹാർ ഗവർണറായി സ്ഥലംമാറി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവനില്‍ യാത്രയയപ്പ് നല്‍കും. നാളെ വൈകുന്നേരം നാലിനാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ സർക്കാർ നല്‍കുന്ന യാത്രയയപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ജനുവരി രണ്ടിന് കേരള ഗവർണറായി ചുമതലയേക്കും. ജനുവരി ഒന്നിന് അദ്ദേഹം തലസ്ഥാനത്ത് എത്തും.
ആരിഫ് മുഹമ്മദ് ഖാൻ ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവർണറായും ഗോവയില്‍ വനം പരിസ്ഥിതി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്