ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടം; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ  

DECEMBER 27, 2024, 12:54 AM

പത്തനംതിട്ട: പുല്ലാടിന് സമീപം മുട്ടുമണ്ണിൽ 2 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിലായതായി റിപ്പോർട്ട്. കുമ്പനാട് സ്വദേശികളായ വി. ജി. രാജൻ, ഭാര്യ റീന രാജൻ എന്നിവരുടെ മരണത്തിലാണ് ഡ്രൈവർ നിജിലാൽ അറസ്റ്റിലായത്. 

വിതുര സ്വദേശിയായ ഇയാളെ തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ്  കേസെടുത്തത്. 

ഇന്നലെ രാത്രി ഒമ്പതരയോടെ കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ദൃക്സാക്ഷികൾ ഡ്രൈവറുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് നേരത്തെ മൊഴി നൽകിയിരുന്നു. 

vachakam
vachakam
vachakam

അതേസമയം മരിച്ച രാജൻ റീന ദമ്പതികളുടെ മകൾ ഷേബ, ഷേബയുടെ മകൾ മൂന്നര വയസ്സുകാരി ജുവന ലിജു എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ നില ഗുരുതരമാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam