ശ്രീനഗര്‍: ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ഊബര്‍ ഇന്ത്യയുടെ ആദ്യത്തെ ജലഗതാഗത സേവനത്തിന് തുടക്കം. ആപ്പ് വഴി ദാല്‍ തടാകത്തിലെ ഷിക്കാര റൈഡുകള്‍ ഇനി ബുക്ക് ബുക്ക് ചെയ്യാം. ഊബര്‍ ഷിക്കാര എന്ന പേരിലാണ് റൈഡ് അറിയപ്പെടുക.
വെനീസ് പോലെയുള്ള യൂറോപ്യന്‍ നഗരങ്ങളില്‍ സമാനമായ ജലഗതാഗത സംവിധാനങ്ങള്‍ ഊബര്‍ നല്‍കിവരുന്നുണ്ട്. ആദ്യ ഘട്ടത്തില്‍, ഏഴ് ഷിക്കാരകളാണ് ഊബറിന് സേവനം നല്‍കുക. ക്രമേണ ഇവയുടെ എണ്ണം വര്‍ധിപ്പിക്കും.
ശ്രീനഗറിലെ ദാല്‍ തടാകത്തിലും മറ്റ് ജലാശയങ്ങളിലും ഉപയോഗിക്കുന്ന തടികൊണ്ടുള്ള ചെറിയ വള്ളമാണ് ഷിക്കാര. സാധാരണയായി ആറ് പേര്‍ക്ക് ഇരിക്കാവുന്ന ഷിക്കാരകള്‍ കശ്മീരിന്റെ സംസ്‌കാരത്തിന്റെ പ്രതീകമാണ്.
മത്സ്യബന്ധനത്തിനും ഗതാഗതത്തിനും ഷിക്കാരകള്‍ ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ കൂടുതലായും വിനോദസഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനാണ് ഇവ ഉപയോഗിക്കുന്നത്.
കമ്പനി അതിന്റെ ഷിക്കാര പങ്കാളികളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ലെന്ന് ഊബര്‍ വക്താവ് സ്ഥിരീകരിച്ചു. മുഴുവന്‍ നിരക്കും വഞ്ചിക്കാര്‍ക്ക് നേരിട്ട് കൈമാറുകയാണ് ചെയ്യുക.
ഷിക്കാര ഘട്ട് നമ്പര്‍ 16 ല്‍ നാല് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്ന ഊബര്‍ ഷിക്കാര റൈഡുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ 1 മണിക്കൂര്‍ സമയത്തേക്ക് ലഭ്യമാണ്. ഊബര്‍ ഷിക്കാരയ്ക്കുള്ള ബുക്കിംഗുകള്‍ 15 ദിവസം മുമ്പ് വരെ നടത്താം. കുറഞ്ഞത് 12 മണിക്കൂര്‍ നേരത്തെയും.
ദാല്‍ തടാകത്തില്‍ ഏകദേശം 4,000 ഷിക്കാരകളുണ്ടെന്നും ഊബര്‍ കൂടുതല്‍ ഷിക്കാര പങ്കാളികളെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷിക്കാര ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വാലി മുഹമ്മദ് ഭട്ട് പറഞ്ഞു.
ശ്രീനഗറിലെ ഊബര്‍ ഷിക്കാരയുടെ സമാരംഭം സാങ്കേതിക വിദ്യയ്ക്ക് സാംസ്‌കാരിക പൈതൃകത്തെ എങ്ങനെ ഉയര്‍ത്താനാകുമെന്ന് കാണിക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്