ഗുവഹാട്ടി: രവീന്ദ്രനാഥ ടാഗോറിനെ ആദരിക്കുന്നതിനായി സംസ്ഥാനത്തെ കരിംഗഞ്ച് ജില്ലയെ ശ്രീഭൂമി എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
'100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരു രവീന്ദ്രനാഥ ടാഗോര്‍ ആസാമിലെ ഇന്നത്തെ കരിംഗഞ്ച് ജില്ലയെ 'ശ്രീഭൂമി'- ലക്ഷ്മി മാതാവിന്റെ നാട് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ന് അസം മന്ത്രിസഭ നമ്മുടെ ജനങ്ങളുടെ ഈ ദീര്‍ഘകാല ആവശ്യം നിറവേറ്റി,' മുഖ്യമന്ത്രി പറഞ്ഞു.
കരിംഗഞ്ചിനെ ശ്രീഭൂമി എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം 'ജില്ലയിലെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കും' എന്ന് പ്രസ്താവിക്കുന്ന ഒരു ചിത്രം അസം മുഖ്യമന്ത്രി എക്‌സില്‍ പങ്കിട്ടു.
ബിജെപിയുടെ കൃപാനാഥ് മല്ലയാണ് കരിംഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള നിലവിലെ എംപി.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെ സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രീ വിജയ പുരം എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. 'കൊളോണിയല്‍ മുദ്രകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്' സാക്ഷാത്കരിക്കാനാണ് ഇത് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്