ഡൽഹി: മെറ്റയ്ക്ക് ഇന്ത്യയില്‍ 213 കോടി രൂപ പിഴ. രാജ്യത്തെ വിപണി മത്സരങ്ങള്‍ നിയന്ത്രിക്കുന്ന കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടേതാണ് (സിസിഐ) നടപടി. സ്വകാര്യതാ നിയമം ലംഘിച്ചതിനും അനാരോഗ്യകരമായ വിപണി മത്സരത്തിന്‍റെ പേരിലും ആണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം.
ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയാണ് യുഎസ് ആസ്ഥാനമായുള്ള മെറ്റ.
അതേസമയം 2021ല്‍ വാട്‌സ്ആപ്പ് പ്രൈവസി പോളിസിയില്‍ വരുത്തിയ വിവാദപരമായ മാറ്റമാണ് മെറ്റയ്ക്ക് ഇന്ത്യയില്‍ തിരിച്ചടിയായത്. ഈ സ്വകാര്യത നയ പരിഷ്‌കരണത്തിന്‍റെ മറവില്‍ മെറ്റ കൃത്രിമത്വം കാട്ടിയതായി മത്സരകമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.
വാട്‌സ്ആപ്പ് വഴി ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ പരസ്യത്തിനായി മെറ്റയുടെ മറ്റ് കമ്പനികളുമായി പങ്കുവെയ്ക്കുന്നത് ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയുടെ ലംഘമാണ് എന്ന് സിസിഐ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ സ്‌മാര്‍ട്ട്ഫോണുകള്‍ വഴി ഒടിടി സന്ദേശങ്ങള്‍ അയക്കുന്ന സംവിധാനത്തില്‍ വാട്‌സ്ആപ്പ് ഉടമകളായ മെറ്റ പ്രബലമാണെന്നും ഓണ്‍ലൈന്‍ ഡിസ്‌പ്ലെ പരസ്യങ്ങളില്‍ മെറ്റ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണെന്നും സിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയിലെ സോഷ്യല്‍ മീഡിയ രംഗത്ത് കുത്തക നിലനിര്‍ത്താനുള്ള നിയമവിരുദ്ധ ശ്രമത്തില്‍ നിന്ന് മെറ്റ വിട്ടനില്‍ക്കണം എന്ന് മത്സരക്കമ്മീഷന്‍ നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്