ചെന്നൈ: വിദ്വേഷ പ്രസംഗത്തിന് പിന്നാലെ അറസ്റ്റിലായ നടി കസ്തൂരി ജയിലിനുള്ളില്‍ സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. കസ്തൂരി ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നുവെന്നും ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തില്‍ രാത്രി ഉറങ്ങിയില്ലെന്നുമാണ് ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം കസ്തൂരി ഒഴിവാക്കി എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒറ്റയ്ക്ക് ഒരു സെല്ലിലാണ് കഴിയുന്നത്. 644798 എന്ന നമ്പറാണ് കസ്തൂരിക്ക് അനുവദിച്ചിട്ടുള്ളത്.
ഹിന്ദു മക്കള്‍ കക്ഷിയോഗത്തിലെ വിവാദ പരാമർശത്തിന്റെ പേരില്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 300 വർഷം മുമ്ബ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം.
കസ്തൂരി ജാമ്യം തേടി നടി മേല്‍ക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 29 വരെയാണ് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നടി കസ്തൂരിയെ ശനിയാഴ്ച വൈകിട്ട് പ്രത്യേക പൊലീസ് സംഘമാണ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്