ചെന്നൈ: എം. എസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി എം കൃഷ്ണയ്‌ക്ക് നല്‍കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി ഉത്തരവ്. മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം സംബന്ധിച്ചാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
അതേസമയം ടി. എം കൃഷ്ണയ്‌ക്ക് പുരസ്കാരം നല്‍കുന്നതിനെതിരെ സുബ്ബലക്ഷ്മിയുടെ ചെറുമകൻ ശ്രീനിവാസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ പേരില്‍ ട്രസ്റ്റും ഫൗണ്ടേഷനും സ്മാരകവും ആരംഭിക്കുന്നത് സുബ്ബലക്ഷ്മി വിലക്കിയിരുന്നതായി ആണ് ശ്രീനിവാസൻ കോടതിയെ അറിയിച്ചത്.
അതുപോലെ തന്നെ സുബ്ബലക്ഷമിയുടെ ആഗ്രഹത്തിന് വിരുദ്ധമായാണ് പുരസ്കാരം ഏർപ്പെടുത്തിയതെന്നും അതിനാല്‍ പുരസ്കാരം നല്‍കുന്നത് തുടരേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സംഗീത കലാനിധി അവാർഡും ക്യാഷ് പ്രൈസും ടി എം കൃഷ്ണയ്‌ക്ക് നല്‍കാമെന്നും എന്നാല്‍ എം എസ് സുബ്ബലക്ഷ്മിയുടെ പേരില്‍ നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്