മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തലേദിവസം പാല്‍ഘറിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തെന്ന് ആരോപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തു. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ മുതിര്‍ന്ന ബിജെപി നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. താവ്ഡെ ആരോപണം നിഷേധിച്ചു.
താവ്ഡെയും നലസോപാര നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജന്‍ നായിക്കും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) പ്രവര്‍ത്തകര്‍ പാല്‍ഘറിലെ വിവാന്ത ഹോട്ടലിലേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ച് കോടി രൂപയുമായി താവ്ഡെയെ കുടുക്കിയതായി ബിവിഎ പ്രവര്‍ത്തകര്‍ ആരോപിച്ചു. ബിവിഎ പ്രവര്‍ത്തകര്‍ ഒരു ബാഗില്‍ നിന്ന് പണക്കെട്ടുകള്‍ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു. അതേസമയം അത് തന്റേതല്ലെന്ന് താവ്‌ഡെ പറയുന്നു.
വസായ് എംഎല്‍എ ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബിവിഎയ്ക്ക് പാല്‍ഘര്‍ ജില്ലയില്‍ ശക്തമായ സാന്നിധ്യമുണ്ട്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ഹിതേന്ദ്ര താക്കൂര്‍ വസായില്‍ നിന്ന് മത്സരിക്കുമ്പോള്‍ മകന്‍ ക്ഷിതിജ് നലസോപാരയില്‍ നിന്നാണ് മത്സരിക്കുന്നത്.
ബാഗില്‍ നിന്ന് രണ്ട് ഡയറികള്‍ കണ്ടെടുത്തതായും ഹിതേന്ദ്ര താക്കൂര്‍ ആരോപിച്ചു. താവ്ഡെ മാപ്പ് പറയുകയും ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി ബിവിഎ നേതാവ് പ്രാദേശിക മറാഠി ചാനലിനോട് പറഞ്ഞു.
എന്നാല്‍, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനാണ് താന്‍ നാലസോപാരയില്‍ എത്തിയതെന്നും പണം വിതരണം ചെയ്യാനല്ലെന്നും താവ്ഡെ അവകാശപ്പെട്ടു.
മൂന്ന് മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ ഹോട്ടലില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്താന്‍ ഇരു പാര്‍ട്ടികളും തീരുമാനിച്ചു. എന്നാല്‍, വാര്‍ത്താസമ്മേളനം ആരംഭിച്ചതോടെ നിശബ്ദ പ്രചരണത്തിന്റെ ദിവസം ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ച വിഷയത്തില്‍ പ്രത്യേക എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്