മുംബൈ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. അമരാവതി ജില്ലയിലെ 8 അസംബ്ലി സീറ്റുകളിലൊന്നായ ധമന്‍ഗാവിലെ ഹെലിപാഡില്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയതിന് ശേഷമാണ് തിരഞ്ഞെടുപ്പ് അധികൃതര്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ചത്. ഇവിടെ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയതായിരുന്നു കോണ്‍ഗ്രസ് എംപി.
ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്നിവരുടെ ബാഗുകള്‍ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ ടിയോസ എംഎല്‍എയും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ യശോമതി താക്കൂര്‍ ചോദിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് രാഷ്ട്രീയക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധമാക്കിയിച്ചുണ്ട്.
കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേന (യുബിടി) തലവനായ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബാഗാണ് കമ്മീഷന്‍ ആദ്യം പരിശോധിച്ചത്. താക്കറെയുടെ ബാഗുകള്‍ രണ്ടുതവണ പരിശോധിച്ചു. തിങ്കളാഴ്ച യവത്മാലിലും പിറ്റേന്ന് ലാത്തൂരിലും വെച്ചാണ് ബാഗുകള്‍ പരിശോധിച്ചത്.
ബിജെപി, ശിവസേന, എന്‍സിപി എന്നിവയടങ്ങിയ മഹായുതി സഖ്യത്തിന്റെ നേതാക്കള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമാനമായ തിരച്ചില്‍ നടത്തിയിട്ടില്ലെന്ന് സേന (യുബിടി) ആരോപിച്ചു.
എന്നിരുന്നാലും, മുഖ്യമന്ത്രി ഷിന്‍ഡെ (ശിവസേന), ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ് (ബിജെപി), അജിത് പവാര്‍ (എന്‍സിപി), കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരുള്‍പ്പെടെയുള്ള മഹായുതി സഖ്യത്തിലെ കക്ഷികളിലെ രാഷ്ട്രീയക്കാരുടെ സാധനങ്ങള്‍ തിരഞ്ഞെടുപ്പ് അധികാരികള്‍ പരിശോധിക്കുന്നതിന്റെ വീഡിയോകള്‍ പിന്നീട് പുറത്തുവന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്