തിരുവനന്തപുരം: കുഞ്ഞിന് വേണ്ടി മെഡിക്കൽ ലീവ് എടുത്തതിനെ ചീഫ് മാർഷൽ ഇൻ ചാർജ് വിമർശിച്ചെന്ന് കാട്ടി വാച്ച് ആൻഡ് വാർഡ് ഓഫീസർ പരാതി നൽകി. നിയമസഭാ ചീഫ് മാർഷൽ ഇൻ ചാർജ് മൊയ്തീൻ ഹുസൈനെതിരെയാണ് വാച്ച് ആൻഡ് വാർഡ് ഓഫീസർ അഞ്ജലിയുടെ പരാതി.
മൊയ്തീൻ ഹുസൈനിൽ നിന്ന് മാനസിക പീഡനം നേരിട്ടതായി കാണിച്ച് ഉദ്യോഗസ്ഥയുടെ ഭർത്താവ് ജിതേഷ് നിയമസഭാ സെക്രട്ടറിക്കും സ്പീക്കറുടെ പിഎസിനും പരാതി നൽകി.
എട്ട് ദിവസത്തെ മെഡിക്കല്‍ ലീവിന് ശേഷം കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥ ജോലിക്കെത്തിയത്. ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജ് മൊയ്തീന്‍ ഹുസൈനെ കണ്ട ശേഷം ജോലിക്ക് പ്രവേശിച്ചാല്‍ മതിയെന്ന് നിര്‍ദേശമുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മൊയ്തീന്‍ ഹുസൈനെ കാണാന്‍ ഉദ്യോഗസ്ഥ മുറിയില്‍ എത്തിയപ്പോൾ വ്യക്തിപരമായ ആവശ്യത്തിന് ലീവെടുത്ത ശേഷം കുഞ്ഞിന്റെ പേരില്‍ ഉദ്യോഗസ്ഥ നുണപറയുകയാണെന്ന് മൊയ്തീന്‍ ഹുസൈന്‍ പറഞ്ഞു. ഇത് ഉദ്യോഗസ്ഥയെ മാനസികമായി തളര്‍ത്തി, പിന്നാലെ ബോധരഹിതയായി വീണു.
തുടര്‍ന്ന് നിയമസഭയിലെ വാഹനത്തില്‍ ഉദ്യോഗസ്ഥയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിന് ശേഷം യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്