പാലക്കാട്: ബിജെപി വിട്ട സന്ദീപ് വാര്യരെ സ്വീകരിച്ച കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എം.ബി. രാജേഷ്.വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ ഇട്ട് അലങ്കാരമാക്കി നടക്കാന്‍ കോണ്‍ഗ്രസിനേ പറ്റൂ എന്നും നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍ കൊണ്ടുനടക്കട്ടെയെന്നും രാജേഷ് പറഞ്ഞു.
കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ക്കും ലീഗിലെ നേതാക്കള്‍ക്കും കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യര്‍? ജനങ്ങളോട് സമാധാനം പറയേണ്ടി വരില്ലേ. ബിജെപിക്ക് വേണ്ടി കെ മുരളീധരനെ കാലുവാരിയവരാണ് അവര്‍.
കെ മുരളീധരനെ കാലുവാരി തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയില്‍ എടുത്തിട്ടുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
സന്ദീപ് വാര്യരെ സിപിഎമ്മില്‍ എടുക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും ഒരു ഘട്ടത്തിലും നടന്നിട്ടില്ലെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. വര്‍ഗീയതയുടെ കാര്യത്തില്‍ ആ നിലപാട് തള്ളിപ്പറയാതെ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്