പത്തനംതിട്ട: ചുട്ടിപ്പാറയില്‍ നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കിയതിന് പിന്നില്‍ വിദ്യാർഥിനികള്‍ തമ്മിലുള്ള പ്രശ്നങ്ങളെന്ന് സൂചന.തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവ്(22) ആണ് ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്.
വിദ്യാർഥിനികള്‍ ഡിസംബറില്‍ കോളജ് ടൂർ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സംഘാടന ചുമതല അമ്മുവിനെയാണ് ഏല്‍പ്പിച്ചത്. എന്നാല്‍ ഒരു വിഭാഗം വിദ്യാർഥിനികള്‍ ഇതിനെ എതിർത്തു. കൂടാതെ പരീക്ഷയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ട ബുക്കുകളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ന്നു.
ഇതേതുടർന്ന് അമ്മുവിന്‍റെ പിതാവ് പ്രിൻസിപ്പലിന് പരാതി നല്‍കി. തര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടും പരാതിക്കാരനോടും പതിനെട്ടാം തീയതി ഹാജരാകണമെന്ന് പ്രിൻസിപ്പല്‍ നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച വൈകിട്ട് താഴേ വെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് അമ്മു ചാടിയത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്കുളള യാത്രയ്ക്കിടെയാണ് അമ്മു മരിച്ചത്. ഇന്നലെ ക്ലാസ് മുറിയില്‍ വിദ്യാർഥിനികള്‍ തമ്മില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായതായാണ് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.
അസ്വാഭവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്‍റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടും മൊഴി എടുക്കും. കോളജിലെ അവസാന വര്‍ഷ വിദ്യാർഥിനിയായിരുന്നു അമ്മു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്