കൊച്ചി: കുറുവ സംഘത്തില്‍പ്പെട്ടയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ് ഇയാള്‍ രക്ഷപ്പെട്ടത്.
എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്ബോള്‍ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു.
സ്ത്രീകളും കുട്ടികളും ആക്രമിക്കുന്നതിനിടെ സന്തോഷ് ഓടിപ്പോവുകയായിരുന്നു. ആക്രമിച്ച സംഘത്തില്‍പ്പെട്ട രണ്ട് പേരെ പൊലീസ് കീഴ്പ്പെടുത്തി.
സന്തോഷിനായി പൊലീസ് കുണ്ടന്നൂർ നഗരത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്