സാമൂഹിക അനീതി എവിടെ ഉണ്ടായാലും സമുദായത്തിന് അതിൽ ഇടപെടാൻ ധാർമ്മിക ഉത്തവാദിത്വമുണ്ടെന്ന് ചങ്ങനാശേരി അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ഫാ.ആന്റണി ഏത്തക്കാട്ട്. ചങ്ങനാശേരി അതിരൂപതാ മാർതോമ്മാ വിദ്യാനികേതന്റെയും, ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ, സാംസ്‌കാരിക വേദി എന്നിവ സംയുക്തമായി ചങ്ങനാശേരി അതിരൂപതാ സന്ദേശനിലയം പൗവ്വത്തിൽ ഹാളിൽ സംഘടിപ്പിച്ച വഖഫ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഇന്ത്യൻ ഭരണഘടന എല്ലാവർക്കും നൽകിയിരിക്കുന്ന തുല്യ അവകാശം നിലനിൽക്കണമെന്നും അത് എടുത്ത് കളയുന്ന സാഹചര്യം നാട്ടിൽ ഉണ്ടാകാൻ പാടില്ലെന്നും മോൺ. ആന്റണി ഏത്തക്കാട്ട് പറഞ്ഞു. ഒരു സമുദായത്തിനും സഭ എതിരല്ലെന്നും ചില സംവിധാനങ്ങളെയാണ് എതിർക്കുന്നതെന്നും ഇതിന്റെ ഭാഗമായി ചില ദുർവ്യാഖ്യാനങ്ങൾ ചിലർ അഴിച്ചു വിടുന്നുണ്ടെന്നും രാഷ്ട്രിയക്കാരുടെ വലയിൽപ്പെട്ട് അവർക്ക് വേണ്ടി സംസാരിക്കാനല്ല സഭ രംഗത്തു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർത്തോമ വിദ്യാനികേതൻ ഡയറക്ടർ ഫാ.ഡോ.തോമസ് കറുകകളം അദ്ധ്യക്ഷത വഹിച്ചു. ഫാ.ജെയിംസ് കൊക്കാ വയലിൽ, ചങ്ങനാശേരി അതിരൂപതാ മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രൊഫ. സെബാസ്റ്റ്യൻ വർഗീസ് പാണംപറമ്പിൽ, ജനറൽ കോ -ഓഡിനേററർ പ്രൊഫ. ജോസഫ് റ്റിറ്റോ, സെക്രട്ടറി തോമസുകുട്ടി മണക്കുന്നേൽ, പിതൃവേദി അതിരൂപത ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം എന്നിവർ പ്രസംഗിച്ചു. അഡ്വ. ജെസ്റ്റിൽ പള്ളി വാതുക്കൽ, അഡ്വ. ഡെന്നീസ് ജോസഫ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി സംസാരിച്ചു.
ടോമിച്ചൻ അയ്യരുകുളങ്ങര, ബേബിച്ചൻ പുത്തൻ പറമ്പിൽ, കെ.പി. മാത്യൂ, ഔസേപ്പച്ചൻ ചെറുകാട്, പോത്തച്ചൻ വടക്കേൽ, മദർ. സി. സൂസി മരിയ സി.എം.സി, തോമസ് കുട്ടംമ്പേരൂർ, ടോം കായിത്തറ, സെബാസ്റ്റ്യൻ മേടയിൽ, അഡ്വ. ജോതി എന്നിവരോടൊപ്പം പരിപാടികൾക്ക് സേവ്യർ കാവാലം, സിബി വാണിയപ്പുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്