കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താല്‍. ഇന്നു നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ വലിയ സംഘർഷമുണ്ടായിരുന്നു.
വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്കുനേരെ അക്രമം നടന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ മത്സരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്