തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസ്സിൽ എത്തിയ സന്ദീപ് വാര്യർ ഒറ്റപ്പാലത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പാലക്കാട്ടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന് എത്തിയപ്പോള്‍ കസേര പോലും നല്‍കാതെ അപമാനിച്ച ബിജെപി നേതൃത്വത്തിന് തക്ക മറുപടി നല്‍കാൻ തന്നെയാണ് സന്ദീപ് വാര്യർ വലത് പാളയത്തിൽ എത്തിയിരിക്കുന്നത്.
പി.സരിന്‍ വിട്ടൊഴിഞ്ഞ ഒറ്റപ്പാലത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്ദീപിന് കോൺഗ്രസ് സീറ്റ് നൽകുമോ എന്നാണ് ഇനി കാണാനുള്ളത്. സന്ദീപിനെ പോലെ ഒരു യുവനേതാവിനെ ഇടതു മുന്‍തൂക്കമുള്ള ഒറ്റപ്പാലം പിടിക്കാന്‍ പരിഗണിക്കാനുള്ള സാധ്യതയും ഏറെയാണ്.
ഒറ്റപ്പാലത്ത് 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ 15,152 വോട്ടിനാണ് സിപിഎമ്മിലെ കെ.പ്രേംകുമാര്‍ വിജയിച്ചത്. പ്രേംകുമാറിന് 74,859 വോട്ടും പി.സരിന് 59,707 വോട്ടും ലഭിച്ചിരുന്നു. ബിജെപി 25,056 വോട്ട് നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ മത്സരിച്ച സന്ദീപ് 36,973 വോട്ട് നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്