ന്യൂഡല്‍ഹി: മുതിർന്ന സി.പി.എം. നേതാവ് പി.ജയരാജൻ വധശ്രമക്കേസിലെ പ്രതികളായ ആർ.എസ്.എസ്. പ്രവർത്തകരെ കുറ്റവിമുക്തരാക്കിയ ജഡ്ജിയെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണ്‍ ആയി നിയമിച്ചു സംസ്ഥാന സർക്കാർ.
കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജനെയാണ് സംസ്ഥാന സർക്കാർ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയർപേഴ്സണ്‍ ആയി നിയമിച്ചത്.
ഹൈക്കോടതി നല്‍കിയ പാനലില്‍ നിന്നാണ് ജസ്റ്റിസ് സോമരാജനെ തിരഞ്ഞെടുത്തത്. തനിക്കെതിരായ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയെ പി. ജയരാജൻ നിശിതമായി വിമർശിച്ചിരുന്നു.
ജയരാജൻ വധശ്രമക്കേസിലെ ആറുപ്രതികളില്‍ ഒരാളെ ഒഴികെ മറ്റുള്ളവരെയെല്ലാം ജസ്റ്റിസ് പി.സോമരാജന്റെ ഹൈക്കോടതി ബെഞ്ച് വെറുതെ വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്