വയനാട് ദുരന്തബാധിതരുടെ  കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

NOVEMBER 16, 2024, 4:34 PM

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്. സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ  വി തോമസ് നൽകിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്.

 മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവിൽ സാധ്യതമായ വഴി. ഇക്കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാമെന്ന് ആർബിഐ വ്യക്തമാക്കി. 

 എന്നാൽ, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂർണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് അറിയിച്ചു. 

vachakam
vachakam
vachakam

കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളിൽ സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് തീരുമാനങ്ങൾ എടുക്കാനാകും.

സംസ്ഥാന തലത്തിൽ തന്നെയാണ് ഇതുസംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് ഒന്നുകിൽ അത് എഴുതിത്തള്ളാനുള്ള തീരുമാനം എടുക്കാമെന്നും അല്ലെങ്കില്‍ പുനക്രമീകരിക്കാമെന്നും കെവി തോമസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam