ഇംഫാല്‍: പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റിലും ഇംഫാല്‍ ഈസ്റ്റിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം ജിരിബാമില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ആറു പേരെയും കുക്കി തീവ്രവാദികള്‍ നേരത്തെ തട്ടിക്കൊണ്ടു പോയതായിരുന്നു. ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂര്‍ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ഇംഫാല്‍ താഴ്വരയിലെ ജില്ലകളുടെ ചില ഭാഗങ്ങളില്‍ മെയ്‌തെയ് ജനക്കൂട്ടം എംഎല്‍എമാരുടെ വസതികളിലേക്ക് ഇരച്ചുകയറുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു.
സപം നിഷികാന്ത് സിങ്ങിന്റെ വീട് ആക്രമിച്ച് ഗേറ്റും ബങ്കറുകളും ഒരു സംഘം ആളുകള്‍ തകര്‍ത്തു. ഇതേ ജനക്കൂട്ടം ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സഗോല്‍ബന്ദിലുള്ള എംഎല്‍എ ആര്‍കെ ഇമോയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഫര്‍ണിച്ചറുകളും ജനാലകളും തകര്‍ത്തു.
മണിപ്പൂര്‍-ആസാം അതിര്‍ത്തിയോട് ചേര്‍ന്ന് ജിരിബാം ജില്ലയിലെ ജിരിമുഖ് എന്ന വിദൂര ഗ്രാമത്തിലെ നദിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (എസ്എംസിഎച്ച്) കൊണ്ടുവന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്