മുംബൈ: ഗുജറാത്ത് തീരത്ത് വന്‍ ലഹരി മരുന്ന് വേട്ട. ലഹരി മരുന്ന് വിരുദ്ധ ഏജന്‍സികള്‍ 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ (മെത്ത്) പിടിച്ചെടുത്തു. ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയില്‍ നിന്ന് എട്ട് ഇറാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.
'സാഗര്‍ മന്ഥന്‍ - 4' എന്ന കോഡ് പേരില്‍, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പ്രസ്താവനയില്‍ പറഞ്ഞു. എന്‍സിബി, നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സേന (എടിഎസ്) എന്നിവ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ മറ്റ് ബന്ധങ്ങള്‍ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണ്. ഇതിനായി വിദേശ ഡ്രഗ്‌സ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ (ഡിഎല്‍ഇഎ) സഹായം തേടുകയാണെന്നും എന്‍സിബി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്