ന്യൂഡെല്‍ഹി: അടുത്തിടെ കനേഡിയന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഖാലിസ്ഥാനി വിഘടനവാദിയും ഭീകരനുമായ അര്‍ഷ്ദീപ് ദല്ലയെ കൈമാറാന്‍ ഇന്ത്യ കാനഡയ്ക്ക് അപേക്ഷ നല്‍കും. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഇക്കാര്യം അറിയിച്ചത്.
''അടുത്തിടെ നടന്ന അറസ്റ്റ് കണക്കിലെടുത്ത്, കൈമാറല്‍ അഭ്യര്‍ത്ഥന ഞങ്ങളുടെ ഏജന്‍സികള്‍ പിന്തുടരും. അര്‍ഷ് ദല്ലയുടെ ഇന്ത്യയിലെ ക്രിമിനല്‍ റെക്കോര്‍ഡും കാനഡയില്‍ സമാനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കണക്കിലെടുത്ത്, ഇന്ത്യയില്‍ വിചാരണ നേരിടുന്നതിനായി അദ്ദേഹത്തെ കൈമാറുകയോ നാടുകടത്തുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,' ജയ്‌സ്വാള്‍ പറഞ്ഞു.
നിരവധി അഭ്യര്‍ത്ഥനകള്‍ ഉണ്ടായിട്ടും ഖാലിസ്ഥാനി വിഘടനവാദി സംഘടനകള്‍ വഴി ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന ദല്ലയ്ക്കെതിരെയും മറ്റ് വ്യക്തികള്‍ക്കെതിരെയും നടപടിയെടുക്കുന്നതില്‍ കനേഡിയന്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.
കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍, തീവ്രവാദത്തിന് ധനസഹായം ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങി 50-ലധികം കേസുകളിലെ പ്രഖ്യാപിത കുറ്റവാളിയാണ് അര്‍ഷ് ദല്ല. 2022 മേയില്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. 2023-ല്‍ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചു. 2023 ജൂലൈയില്‍, ഇന്ത്യാ ഗവണ്‍മെന്റ് കനേഡിയന്‍ സര്‍ക്കാരിനോട് താത്കാലിക അറസ്റ്റിന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഇത് നിരസിക്കപ്പെട്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു.
ഹാള്‍ട്ടണിലെ കനേഡിയന്‍ അധികൃതര്‍ ഒരു ഷൂട്ടൗട്ട് കേസിലെ പങ്കിന്റെ പേരില്‍ അദ്ദേഹത്തെ തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്