റായ്പൂർ (ഛത്തീസ്ഗഡ്): ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് ഛത്തീസ്ഗഡിലെ റായ്പൂരിൽ യുവാവ് ഭാര്യയെ വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു.
പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റായ്പൂരിലെ വികാസ് നഗറിൽ നിന്നുള്ള സുനിൽ ജഗ്ബന്ധു എന്നയാളാണ് ഭാര്യ സ്വപ്നയെ താഴേക്ക് തള്ളിയിട്ടത്.
വീട്ടിലെത്തിയ ശേഷം സ്വപ്‌നയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. എന്നാൽ, ഭാര്യ മൊബൈൽ ഫോണിൽ തിരക്കിലായതിനാൽ ഭക്ഷണം വിളമ്പാൻ താമസിച്ചു.
ഇതേച്ചൊല്ലി ഇരുവരും തർക്കിക്കുകയും തുടർന്ന് ജഗ്ബന്ധു ഭാര്യയെ വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് തള്ളുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഗുധിയാരി പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു.
കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്വപ്നയെ റായ്പൂരിലെ ഡികെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്