കേളകത്തെ വാഹനാപകടം; മരിച്ച നാടക നടിമാരുടെ പോസ്റ്റ്‍മോർട്ടം പൂര്‍ത്തിയായി, കെപിഎസിയിൽ നാളെ പൊതുദര്‍ശനം

NOVEMBER 15, 2024, 9:46 PM

കണ്ണൂര്‍: കണ്ണൂർ കേളകത്ത് നാടക സമിതിയുടെ മിനി ബസ് മറിഞ്ഞ് മരിച്ച രണ്ടു പേരുടെയും പോസ്റ്റ്‍മോർട്ടം നടപടികള്‍ പൂര്‍ത്തിയായി. മരിച്ച നടിമാരായ അഞ്ജലി, ജെസി മോഹൻ എന്നിവരുടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു.

ബന്ധുക്കൾ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നാളെ രാവിലെ എട്ടുമണി മുതൽ കായകുളം കെപിഎസിയിൽ പൊതുദര്‍ശനം നടക്കും.

തുടര്‍ന്ന് അ‍ഞ്ജലിയുടെ മൃതദേഹം കായംകുളത്തും ജെസിയുടെ മൃതദേം ഓച്ചിറയിലും സംസ്കരിക്കും. അപകടത്തിൽ പരിക്കേറ്റ ഒൻപത് പേർ കണ്ണൂരിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 25000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

കണ്ണൂർ കടന്നപ്പള്ളിയിൽ വനിത മെസ് എന്ന പേരിലുള്ള നാടകം അവതരിപ്പിച്ചശേഷം കായകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം വയനാട്ടിലേ സുൽത്താൻ ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്.

ഗൂഗിൾമാപ്പ് നോക്കിയായിരുന്നു സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്. കൊട്ടിയൂർ പാൽച്ചുരം റൂട്ടിലൂടെ മാപ്പ് നോക്കി യാത്ര തുടർന്നു. ഇതിനിടെയാണ് മലയാംപാടിയിലെ കൊടുംവളവിൽ ബസ് മറിഞ്ഞത്.  പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam