പണപ്പെരുപ്പത്തെ ചെറുക്കാനായി വരുമാനം വർധിക്കുന്ന രീതിയിൽ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെൻഷൻ പദ്ധതി അവതരിപ്പിച്ചു

NOVEMBER 15, 2024, 10:22 PM

 കൊച്ചി:  ഈ മേഖലയിൽ ഇതാദ്യമായി വരുമാനം വർധിക്കുന്ന സവിശേഷതയുമായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് തങ്ങളുടെ റെഗുലർ പേ അനൂറ്റി പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെൻഷൻ പ്ലാൻ ഫ്‌ളെക്‌സി അവതരിപ്പിച്ചു.
അനൂറ്റി പേ ഔട്ടിൽ അഞ്ചു ശതമാനം വർധനവിന് അവസരം ഒരുക്കുന്നതാണ് ഈ സവിശേഷത.  റിട്ടയർ ചെയ്ത വ്യക്തികൾക്ക് പണപ്പെരുപ്പത്തെ കൈകാര്യം ചെയ്യാൻ ഇതു സഹായകമാകും.

പണപ്പെരുപ്പം കാലാകാലങ്ങളിൽ തങ്ങളുടെ വാങ്ങൽ ശേഷിയെ ചുരുക്കുമ്പോഴും ജീവിത നിലവാരം നിലനിർത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെൻഷൻ പ്ലാൻ ഫ്‌ളെക്‌സിയുടെ വരുമാനം വർധിക്കുന്ന സവിശേഷത.
റിട്ടയർ ചെയ്ത വ്യക്തികൾക്ക് ഉറപ്പായ സ്ഥിര വരുമാനം ലഭ്യമാക്കാനാണ് അനൂറ്റി പദ്ധതികളെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് പ്രൊഡക്ട് ആന്റ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ അമിത് പാൽട്ട പറഞ്ഞു.

വ്യക്തികളെ പ്രത്യേകിച്ച് റിട്ടയർ ചെയ്തവരുടെ ജീവിത നിലവാരത്തെ പണപ്പെരുപ്പം ബാധിക്കുന്നതായി തങ്ങൾ മനസിലാക്കുന്നു. അവർക്ക് കാലാകാലങ്ങളിലുള്ള ശമ്പള വർധനവും ലഭിക്കുന്നില്ല. ഈ വെല്ലുവിളി മറികടക്കുന്നതിനായി തങ്ങൾ വരുമാനം വർധിക്കുന്ന സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ്. ഈ മേഖലയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സവിശേഷത തങ്ങളുടെ റഗുലർ പ്രീമിയം പെയ്‌മെന്റ് അനൂറ്റി പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെൻഷൻ പ്ലാൻ ഫ്‌ളെക്‌സിയിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ഉപഭോക്താക്കൾക്ക് ആത്മവിശ്വാസത്തോടെ സാമ്പത്തിക യാത്ര തുടരാനുള്ള ഘടകങ്ങൾ ലഭ്യമാക്കി അവരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് വരുമാനം വർധിക്കുന്ന സവിശേഷത അവതരിപ്പിച്ചതിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിപുലമായ ജനവിഭാഗത്തിന് തങ്ങളുടെ റിട്ടയർമെന്റിനു ശേഷം ആവശ്യമായ തുക സ്വരൂപിക്കാനാവും വിധം നേരത്തെ തന്നെ തങ്ങൾക്ക് ഉതകുന്ന വിധത്തിലെ പണമടക്കൽ നടത്തി മുന്നോട്ടു പോകാനാവുന്ന വിധത്തിലാണ് ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെൻഷൻ പ്ലാൻ ഫ്‌ളെക്‌സി രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു വികസിത സമ്പദ്ഘടനയായി മാറുന്നതിനുള്ള പ്രയാണത്തിനിടെ പലിശ നിരക്കുകൾ താഴേക്കു വരും. പലിശ നിരക്ക് ലോക്ക് ചെയ്ത് മുന്നോട്ടു പോകുകയും ഉറപ്പായ സ്ഥിര വരുമാനം നേടുകയും ചെയ്യാനാവുകയും വിധത്തിലുള്ള അവസരമാണ് ഇപ്പോഴത്തെ ഉയർന്ന പലിശ നിരക്ക് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് പാൽട്ട പറഞ്ഞു.

vachakam
vachakam
vachakam

ശരിയായ ഉപഭോക്താക്കൾക്ക് കൃത്യമായ വേളയിൽ കൃത്യമായ വിലയിൽ കൃത്യമായ മാർഗത്തിലൂടെ കൃത്യമായ പദ്ധതി ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പാൽട്ട പറഞ്ഞു. സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നത് ഉപഭോക്താക്കളുടെ കാര്യത്തിലും വിതരണത്തിന്റെ കാര്യത്തിലും ഏറ്റവും മികച്ച ലൈഫ് ഇൻഷുറൻസ് കമ്പനിയായി മാറാൻ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്കും കുടുംബങ്ങൾക്കും ഉള്ള പ്രതിജ്ഞകൾ പാലിക്കുന്നതിന്റെ പേരിലാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി വിപുലമായി അറിയപ്പെടുന്നത്. ഈ മേഖലയിലെ ഏറ്റവും ഉയർന്ന 99.3 ശതമാനം എന്ന ക്ലെയിം സെറ്റിൽമെന്റ് നിരക്ക് 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കൈവരിച്ചു. ഇൻവെസ്റ്റിഗേഷൻ ആവശ്യമില്ലാത്ത ക്ലെയിമുകളിൽ തീർപ്പാക്കുന്നതിനുള്ള ശരാശരി കാലയളവ് 1.2 ദിവസമാണെന്നതും ഏറെ ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam