തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
ഡിസി ബുക്സ് കള്ളത്തരം ചെയ്യുന്നവരല്ല. പുസ്തകം എഴുതി എന്നുള്ളത് വാസ്തവമാണ്. ഇനിയെന്ത് സര്‍ക്കസ് കളിച്ചാലും അത് കള്ളമാകില്ല.
ഡിസി ബുക്സ് വഞ്ചന കാണിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല. പാലക്കാട് തെരഞ്ഞെടുപ്പിനെ ആത്മകഥാ വിവാദം ബാധിക്കും. ആത്മകഥ പാര്‍ട്ടിയുമായി പിണങ്ങിയ കാലത്ത് ഇ പി എഴുതിയതാണെന്നും പിന്നീടാണ് ഡല്‍ഹിയില്‍ വച്ച് ഒത്തുതീര്‍പ്പ് ഉണ്ടായതെന്നും കെ മുരളീധരന് പറഞ്ഞു.
യുഡിഎഫിന് കിട്ടിയ ഒരു ആയുധമാണ് പുസ്തക വിവാദം. അത് യുഡിഎഫ് ഉപയോഗപ്പെടുത്തുമെന്നും കെ മുരളീധരന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്