നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു

NOVEMBER 15, 2024, 7:43 PM

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് കസ്റ്റംസ് പിടിയിലായത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരുടെ കൈയില്‍ നിന്നും 1,492 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.  

പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam