ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ 10 കുട്ടികള്‍ മരിച്ചു.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി 37 കുട്ടികളെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് കുമാര്‍ പറഞ്ഞു. തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ജില്ലാ മജിസ്ട്രേറ്റ്, സീനിയര്‍ പോലീസ് സൂപ്രണ്ട്, പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ ആശുപത്രിയിലെത്തി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ അദ്ദേഹം ദുരന്തത്തെക്കുറിച്ച് വേഗത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ബ്രിജേഷ് പതക്കും ആരോഗ്യ സെക്രട്ടറി പാര്‍ത്ഥ സാരഥി സെന്‍ ശര്‍മ്മയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഝാന്‍സിയിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്