ന്യൂഡെല്‍ഹി: 900 കോടി രൂപ വിലമതിക്കുന്ന 82 കിലോ കൊക്കെയ്ന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വെള്ളിയാഴ്ച ഡെല്‍ഹിയില്‍ നിന്ന് പിടിച്ചെടുത്തു.
എന്‍സിബിയും ഇന്ത്യന്‍ നേവിയും ഗുജറാത്ത് എടിഎസും ചേര്‍ന്ന് ഗുജറാത്ത് തീരത്ത് നിന്ന് 700 കിലോയോളം മെത്താംഫെറ്റാമൈന്‍ പിടികൂടിയതിന് പിന്നാലെയാണ് ഡെല്‍ഹിയില്‍ കൊക്കെയ്ന്‍ വേട്ട നടന്നത്. ഗുജറാത്ത് സംഭവവുമായി ബന്ധപ്പെട്ട് എട്ട് ഇറാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ഒറ്റ ദിവസം കൊണ്ട് അനധികൃത മയക്കുമരുന്ന് റാക്കറ്റുകള്‍ക്കെതിരെ വലിയ മുന്നേറ്റങ്ങള്‍ നടത്തിയതിന് എന്‍സിബിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നംഗ്ലോയ്, ജനക്പുരി എന്നിവിടങ്ങളില്‍ നിന്ന് 82 കിലോ കൊക്കെയ്ന്‍ കണ്ടെടുത്ത എന്‍സിബി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഡെല്‍ഹി, സോനിപത്ത് സ്വദേശികളാണ് അറസ്റ്റിലായ പ്രതികള്‍. ഒരു കൊറിയര്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത ചരക്ക് ഓസ്ട്രേലിയയിലേക്ക് അയക്കാനൊരുങ്ങുകയായിരുന്നു.
ഒക്ടോബര്‍ രണ്ടിന് ഡെല്‍ഹിയിലെ മഹിപാല്‍പൂരില്‍ നിന്ന് 5620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പൊലീസ് പിടിച്ചെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്