മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
പ്രതിപക്ഷ നേതാക്കളുടെ ബാഗുകള്‍ വ്യാപകമായി പരിശോധിക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അമിത് ഷായുടെ ബാഗുകളും ഹെലികോപ്റ്ററും പരിശോധിച്ചിരിക്കുന്നത്. ഹെലികോപ്റ്ററിനുള്ളില്‍ ഉദ്യോഗസ്ഥർ തന്റെ ബാഗുകള്‍ പരിശോധിക്കുന്നതിന്റെ വീഡിയോ അമിത് ഷാ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്ബ്രദായത്തിലും ബിജെപി വിശ്വസിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്ബ്രദായത്തിലേക്ക് നാമെല്ലാവരും സംഭാവന നല്‍കുകയും ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യമായി ഇന്ത്യയെ നിലനിർത്തുന്നതില്‍ നമ്മുടെ കടമകള്‍ നിർവഹിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്