മുംബൈ: പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാത്സംഗത്തിന്റെ പരിധിയില്‍വരുമെന്ന് ബോംബെ ഹൈക്കോടതി. ഇത്തരം അവസരങ്ങളില്‍ നിയമപരിരക്ഷ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി.
18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഗോവിന്ദ് സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രതിയും ഇരയും ഈ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് ഡിഎൻഎ റിപ്പോർട്ട് സ്ഥിരീകരിച്ചതായും ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടിയെ യുവാവ് നിർബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പീഡനം നടക്കുമ്ബോള്‍ യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ല. എന്നാല്‍ ഈ ബന്ധത്തില്‍ യുവതി ഗർഭിണിയാകുകയും യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ ദാമ്ബത്യബന്ധം വഷളായതോടെ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍ക്കുകയായിരുന്നു.
ഭാര്യയുടെയോ ഭാര്യയെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്ബോള്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദം നിയമപരമായി സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച 10 വർഷത്തെ കഠിന തടവും ബെഞ്ച് ശരിവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്