ന്യൂഡെല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളിലെ ഹൈടെക് സജ്ജീകരണത്തില്‍ കഞ്ചാവ് കൃഷി ചെയ്ത വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിയായ രാഹുല്‍ ചൗധരി എന്ന വ്യക്തി കഴിഞ്ഞ നാല് മാസമായി 50 ഓളം ചട്ടികളിലായി 'ഒജി' എന്നറിയപ്പെടുന്ന പ്രീമിയം ഗുണനിലവാരമുള്ള കഞ്ചാവ് വളര്‍ത്തുകയായിരുന്നു. ഡാര്‍ക്ക് വെബിലൂടെയാണ് ഇയാള്‍ ഈ ഉല്‍പ്പന്നം വിറ്റിരുന്നത്. റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റും ലോക്കല്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് നിയമവിരുദ്ധമായ കൃഷി കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റില്‍ കഞ്ചാവ് നഴ്സറിയാക്കി മാറ്റിയ മുറികള്‍ പൊലീസ് സംഘം കണ്ടെത്തി. 50 ലധികം ചട്ടികളിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. വീടിനുള്ളില്‍ ചെടികള്‍ക്ക് അനുയോജ്യമായ വളര്‍ച്ചാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ചൗധരി പ്രത്യേക ലൈറ്റുകള്‍ സ്ഥാപിച്ചു.
പാര്‍ശ്വനാഥ് പനോരമ സൊസൈറ്റിയിലെ ഫ്ളാറ്റിനുള്ളില്‍ അനധികൃത കഞ്ചാവ് കൃഷി നടത്തുന്നതായി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിനും പോലീസ് സംഘത്തിനും രഹസ്യവിവരം ലഭിച്ചതായി ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സാദ് മിയ ഖാന്‍ പറഞ്ഞു. രാഹുല്‍ ചൗധരിയുടെ കൂട്ടാളികളെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്