ഇംഫാല്‍: മണിപ്പുരില്‍ രണ്ട് പേരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികള്‍ തീയിട്ട ജാകുരദോര്‍ കരോങ് മേഖലയിലെ അവശിഷ്ടങ്ങളില്‍ നിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കി ആയുധധാരികള്‍ കൊല്ലപ്പെട്ടതിനെ പിന്നാലെയാണ് ഈ സംഭവം.
മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി. ഇരകളായവര്‍ മെയ്തേയ് വിഭാഗക്കാരാണെന്നാണ് റിപ്പോര്‍ട്ട്. അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പതിനൊന്ന പേര് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ കുക്കി ഭൂരിപക്ഷ മേഖലകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
അസമിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയില്‍ ബോറോബെക്രയിലുള്ള പൊലീസ് സ്റ്റേഷനും സമീപത്തെ സി.ആര്.പി.എഫ് ക്യാമ്പിനും നേരെ ആയിരുന്നു അക്രമികള്‍ തിങ്കളാഴ്ച വെടിയുതിര്‍ത്തത്. രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ പക്കല്‍ അത്യാധുനിക ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്. ജിരിബാമില്‍ പിന്നീട് സ്ഥിതി ശാന്തമായിരുന്നുവെങ്കിലും സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാസേന ചൊവ്വാഴ്ച പട്രോളിങ് ശക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്