റോസൗ/ന്യൂഡെല്‍ഹി: കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഡൊമിനിക്കയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സമര്‍പ്പണത്തെയും മാനിച്ച് കരീബിയന്‍ രാജ്യമായ കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക തങ്ങളുടെ പരമോന്നത ദേശീയ അവാര്‍ഡായ ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും.
2024 നവംബര്‍ 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ്ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ അവാര്‍ഡ് സമ്മാനിക്കും.
2021 ഫെബ്രുവരിയില്‍, ഇന്ത്യ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനെക്ക കോവിഡ്-19 വാക്‌സിന്‍ നല്‍കിയിരുന്നു. അയല്‍ രാജ്യങ്ങളെ സഹായിക്കാനും ഇത് ഡൊമിനിക്കക്ക് ഉപകരിച്ചു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണയും ആഗോള കാലാവസ്ഥാ പ്രതിരോധവും സുസ്ഥിര വികസനവും സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഈ ബഹുമതി അംഗീകരിക്കുന്നെന്ന് ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കെരിറ്റിന്റെ ഓഫീസ് പറയുന്നു.
ഡൊമിനിക്കയോടും വിശാലമായ പ്രദേശത്തോടും പ്രധാനമന്ത്രി മോദിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദി ഈ അവാര്‍ഡ് പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി സ്‌കെറിറ്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്