ബെംഗളൂരു: പണരഹിത ഇടപാടുകൾ സുഗമമാക്കുന്നതിന് കെഎസ്ആർടിസി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) ഘടിപ്പിച്ചതായി മാനേജിങ് ഡയറക്ടർ വി.അൻപു കുമാർ പറഞ്ഞു.
ടച്ച്‌സ്‌ക്രീനുകൾ, വയർലെസ് കണക്റ്റിവിറ്റി, വേഗത്തിലുള്ള പ്രോസസ്സിംഗ് എന്നിവ ഉൾക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ് അധിഷ്‌ഠിത സ്‌മാർട്ട് ETM-കൾ ഉപയോഗിച്ചാണ് ടിക്കറ്റിംഗ് സംവിധാനം നവീകരിക്കുന്നത്. പരമ്പരാഗത ടിക്കറ്റ് മെഷീനുകൾ ഒഴിവാക്കിയാണ് നൂതന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
യു.പി.ഐ, ഡെബിറ്റ് കാർഡുകള്‍, ക്രെഡിറ്റ് കാർഡുകള്‍ എന്നിങ്ങനെ പല രീതിയില്‍ ടിക്കറ്റ് ചാർജ് നല്‍കാം. കെ.എസ്.ആർ.ടി.സിയുടെ 8,800 ബസുകളിലാണ് സ്മാർട്ട് ടിക്കറ്റ് മെഷീനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കണ്ടക്ടർമാർക്ക് ഇവ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്