നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. ബസിടിച്ച് വീട്ടമ്മയുടെ വലതുകൈ മുറിച്ചുനീക്കേണ്ടിവന്ന സംഭവത്തിൽ ഡ്രൈവർക്കെതിരേ അപകടകരവും പോലീസ് കേസ് എടുത്തു.
അപകടത്തിൽ പരിക്കേറ്റ അശ്വതി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്. കൃത്രിമകൈപോലും വെച്ചുപിടിപ്പിക്കാനാകാത്തവിധം അശ്വതിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു.
അപകടത്തിൽ ഡ്രൈവറെ ന്യായീകരിച്ച് കെ.എസ്.ആർ.ടി.സി. സാമൂഹികമാധ്യത്തിലൂടെ രംഗത്തുവന്നതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
ഈ മാസം നാലിന് വൈകീട്ട് 3.40-ന് സ്വദേശാഭിമാനി ടൗൺ ഹാളിനു സമീപമാണ് ആങ്കോട് സ്വദേശിനി അശ്വതി സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് അപകടമുണ്ടായത്. അശ്വതിയുടെ വലതുതോളിൽ ബസിടിച്ചതിനെത്തുടർന്ന് കൈയുടെ രക്തയോട്ടം നിലച്ചതിനാലാണ് കൈ മുറിച്ചുനീക്കേണ്ടിവന്നതെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ അപകടത്തെ ന്യായീകരിച്ച കെ.എസ്.ആർ.ടി.സി. അശ്വതിയുടെ കൈമുറിച്ചുമാറ്റിയില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
ആങ്കോട്, അശ്വനിവീട്ടിൽ അശ്വതി(44) നെയ്യാറ്റിൻകര ലോട്ടറി ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ്. ഭർത്താവ് മരിച്ചുപോയി. എൻജിനിയറിങ്ങിനു പഠിക്കുന്ന മകന്റെ പഠന സൗകരാർഥം കൈമനത്തെ വാടകവീട്ടിലാണ് താമസം. മകൾ എൽ.എൽ.ബി വിദ്യാർഥിനിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് റോഡിൽ കിടന്ന അശ്വതിയെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇരുമ്പിൽ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്