തിരൂർ: മലപ്പുറം മുൻ എസ്പി എസ്.സുജിത് ദാസ് ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനി സ്വദേശിയായ യുവതി പീഡന ആരോപണം ഉന്നയിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്.
ആരോപണ വിധേയനായ താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി നൽകിയ പരാതിയിലാണ് അന്വേഷണം. മുട്ടിൽ മരം മുറിക്കേസ് സത്യസന്ധമായി അന്വേഷിച്ചതിന്റെ വിരോധം തീർക്കാനായി കേസിലെ പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്ന ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ പരാതിയിലാണ് അന്വേഷണം.
മുൻ എസ്പി എസ്.സുജിത് ദാസ്, താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് വലിയാറ്റൂർ എന്നിവർക്കെതിരെയാണു വീട്ടമ്മ പീഡന ആരോപണം ഉന്നയിച്ചത്.
സ്വത്തുതർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയപ്പോൾ വിനോദ് പീഡിപ്പിച്ചു, വിനോദിനെതിരെ പരാതി നൽകാനെത്തിയപ്പോൾ ബെന്നിയും സുജിത് ദാസും മോശമായി പെരുമാറിയെന്നായിരുന്നു പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്