സാഹിത്യ അക്കാദമി, ചലച്ചിത്ര അക്കാദമി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ചെലവുകൾ സ്വയം കണ്ടെത്തണമെന്ന് സർക്കാർ 

NOVEMBER 15, 2024, 7:09 AM

തിരുവനന്തപുരം: സർക്കാർ സഹായധനത്തോടെ (ഗ്രാന്റ് ഇൻ എയ്ഡ്) പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവില്‍ കർശന നിലപാടുമായി സർക്കാർ.

സ്പോർട്സ് കൗണ്‍സിലിലും ഹൗസിങ് ബോർഡിലും സർക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ പെൻഷൻ പരിഷ്കരണത്തിന്റെ കുടിശ്ശിക കോടതിവിധി പ്രകാരം സർക്കാർ നല്‍കേണ്ടിവന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 35 കോടിയാണ് ഇങ്ങനെ നല്‍കേണ്ടിവന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാരിന്റെ സഹായധനം മുടങ്ങുന്നതിനാല്‍ പല സ്ഥാപനങ്ങളുടെയും നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാണ്. സ്ഥാപനങ്ങളില്‍ സ്വന്തം ഫണ്ടുണ്ടെങ്കിലേ ശമ്പളം ലഭിക്കൂ. കെ.എസ്.ആർ.ടി.സി.യിലെ ശമ്പളക്കുടിശ്ശിക കേസിലും സർക്കാർ ഇതേ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.

vachakam
vachakam
vachakam

ഇത്തരം സ്ഥാപനങ്ങളില്‍ ശമ്പളവും പെൻഷനും മറ്റുചെലവുകളും സർക്കാരിന്റെ ബാധ്യതയല്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. ഇതെല്ലാം സ്ഥാപനങ്ങള്‍ സ്വന്തം വരുമാനത്തില്‍നിന്ന് കണ്ടെത്തണം. സർക്കാർ പണം നല്‍കുന്നത് വെറും സഹായം മാത്രമായാണെന്നും ഉത്തരവിൽ പറയുന്നു. 

ശമ്പള വർധനയ്ക്കും കുടിശ്ശികയ്ക്കും ആനുകൂല്യങ്ങള്‍ക്കും അവകാശമുന്നയിച്ച്‌ ജീവനക്കാർ കോടതികളെ സമീപിച്ചാല്‍ സർക്കാരിന് ബാധ്യതയില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും ഈ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും മേധാവികള്‍ക്ക് നിർദേശം നല്‍കി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ സർക്കാരിനെയും വകുപ്പുസെക്രട്ടറിമാരെയും എതിർകക്ഷികളാക്കി കോടതികളെ സമീപിക്കുന്നതും അനുകൂലവിധി നേടിയെടുക്കുന്നതും നിരുത്സാഹപ്പെടുത്താനാണ് ഈ നിർദേശം.

കോടതി അനുകൂലമായി വിധിച്ച്‌ സർക്കാർ പണം നല്‍കേണ്ടിവന്നാല്‍ അത് സ്ഥാപന മേധാവിയില്‍നിന്ന് ഈടാക്കും. ശമ്പളേതര ആവശ്യങ്ങള്‍ക്ക് നല്‍കുന്ന പണം ശമ്പളം നല്‍കാൻ ചെലവിടരുതെന്ന കർശനവ്യവസ്ഥയും ഉള്‍പ്പെടുത്തും.

vachakam
vachakam
vachakam

 വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ചെറുതും വലുതുമായി ഇരുനൂറോളം ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുണ്ട്.  ഖാദി ഗ്രാമവ്യവസായ ബോർഡ്, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, കേരള കലാമണ്ഡലം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ലൈബ്രറി കൗണ്‍സില്‍, മനുഷ്യാവകാശ കമ്മിഷൻ, സാക്ഷരതാ മിഷൻ, സെന്റർ ഫോർ ഡിവലപ്മെന്റ് സ്റ്റഡീസ്, ഗിഫ്റ്റ്, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയവയാണ് പ്രധാന സ്ഥാപനങ്ങള്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam